ന്യൂഡല്‍ഹി:കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല.
കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കാതെയാണ് ആഘോഷങ്ങൾ.
. ആകെ 32 നിശ്ചലദൃശ്യങ്ങൾ. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കും.