Hot Posts

6/recent/ticker-posts

സോഫ്റ്റ് ഡ്രിങ്ക് ; ഹണികോള വരുന്നു - BMTV




പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട തയ്യറാക്കുന്ന പുതിയ സോഫ്റ്റ് ഡ്രിങ്ക് വരുന്നു . കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ഏതെങ്കിലും സംരംഭകന്റെ ശ്രമമല്ല ഹണികോള .  പട്ടിണിമാറാനുളള ഒരു കൂട്ടം ആദിവാസികളുടെ ശ്രമമാണ്  . പൂർണമായും കാട്ടുചേരുവകൾ കൊണ്ട് നിർമ്മിക്കുന്ന ഒരു ആദിവാസി ഉൽപന്നമാണ് ഹണികോള. കാട്ടുതേൻ, കാട്ടിഞ്ചി,കാട്ട് ഏലം തുടങ്ങിയവയാണ് ഇതിലെ ചേരുവകൾ.  നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്ത് പ്രവർത്തിക്കുന്ന ആദിവാസി ഉൽപന്ന വിപണനകേന്ദ്രത്തിൽ ഹണി കോള ഉടൻ വിൽപനയ്ക്കെത്തും. തീർന്നില്ല, കാട്ടുതേൻ മെഴുക് ഉപയോഗിച്ച് നിർമിക്കുന്ന ലിപ് ബാം, പെയിൻ ബാം പോലുള്ളവയും വിൽപനയ്ക്കുണ്ടാകും.


നിലമ്പൂർ ഉൾവനത്തിലുള്ള ഏതാനും കോളനികളിലെ ചെറുപ്പക്കാരുടെ മേൽനോട്ടത്തിലാണ് ഈ സംരംഭം . ചാലിയാർ, പോത്തുകൽ, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്കർ, മുതുവാൻ വിഭാഗത്തിൽ പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങൾ ചേർന്ന് രൂപീകരിച്ച ‘തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ’ എന്ന സംരംഭക ഗ്രൂപ്പിന്റെ കീഴിലാണ് ആദിവാസി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.ഓരോ ആദിവാസി മേഖലകളിലുമുള്ള ഊരുകൂട്ടങ്ങളിൽ നിന്നാണ് തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ രൂപപ്പെട്ടത്. ഇടത്തട്ടുകാരെ ഒഴിവാക്കി ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി കരുളായി ആസ്ഥാനമായി ഒരു ഓഫിസ് തുടങ്ങി, ഇവിടെയാണ് തേൻ പ്രോസസിങ് യൂണിറ്റും ബോട്ട്ലിങ് കേന്ദ്രവും പ്രവർത്തിക്കുക. ലിപ്ബാം, പെയ്ൻ ബാം തുടങ്ങിയ ഉൽപന്നങ്ങളും ഇവിടെ നിർമിക്കും. ഹോർട്ടി കോർപ്, വയനാട്ടിലെ സിവൈഡി എന്ന സന്നദ്ധ സംഘടന സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ്, നിലമ്പൂർ അമൽ കോളജിലെ ടൂറിസം, ഫുഡ് ആൻഡ് ടെക്നോളജി ഡിപ്പാർട്മെന്റ് തുടങ്ങിയവയാണ് ഈ പ്രസ്ഥാനത്തെ വിവിധ രീതികളിൽ സഹായിക്കുന്നത്.  കാട്ടുനായ്ക്ക ഭാഷയിൽ ‘തൊടുവെ’ എന്നാൽ മൺപുറ്റുകളിൽ നിന്ന് എടുക്കുന്ന കാട്ടുതേൻ എന്നാണ് അർഥം. കോവിഡ് കാലം സമ്മാനിച്ച അനിശ്ചിതത്വവും പട്ടിണിയുമാണ് ഈ സംരംഭത്തിന് മുൻകയ്യെടുക്കാൻ പ്രേരിപ്പിച്ചത്. പട്ടണിയെ  ചേർത്തു തോൽപ്പിക്കാൻ കോളനികളിലെ ചെറുപ്പക്കാരുടെ ശ്രമം. ആന്ത്രപ്പോളജിയിൽ എംഫിൽ നേടിയ  യുവാവാണ് സൊസൈറ്റിയുടെ സിഇഒ. ആദിവാസികളുടെ നേതൃത്വത്തിലുള്ള വനവിഭവശേഖരണം നേരത്തെ മുതലേ നടക്കുന്നതാണ്, അതിനായി സൊസൈറ്റികളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ ഉൽപന്നങ്ങൾക്ക് വേണ്ട വില ഇവർക്ക് ലഭിക്കുന്നില്ല. ഇടത്തട്ടുകാരുടെയും ലോബികളുടെയും തട്ടിപ്പിനും ഇവർ ഇരയാകുന്നു. പ്രളയം വന്നതോടെ വനവിഭവങ്ങൾ വിറ്റു പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയും വന്നു, അതോടെ ശേഖരിക്കുന്ന ആദിവാസി വിഭവങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കിയും ആദിവാസി ബ്രാൻഡ് ആയും വിൽപന നടത്തി കൂടുതൽ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ശ്രമം നടത്തണമെന്ന, ഊരുകൂട്ടത്തിലുയർന്നുവന്ന ചിന്തയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ. 



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ