Hot Posts

6/recent/ticker-posts

മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന പൊന്നൻ - BMTV




തിരുവനന്തപുരം∙ അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക കെ.ആർ.ഉഷാകുമാരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധയമാക്കുന്നു. വിദ്യാലയത്തിലെ വിദ്യാർഥികളുടെ ആഗ്രഹങ്ങളാണ് അധ്യാപിക കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ഊര് മൂപ്പനുമായ ‘പൊന്നന്റെ’ (സഞ്ജീവ്) കഥയാണ് കുറിപ്പില്‍  പറയുന്നത്.കുട്ടികളോടപ്പമുളള യാത്രയെ കുറിച്ച പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.   സ്കൂളിൽ വരുന്ന ഗസ്റ്റുകൾ കുട്ടികളോട് ആരാകണം എന്നു ചോദിച്ചാൽ പൊന്നൻ ഉടൻ പറയുക  എനിക്ക് പുലിമുരുകൻ ആകണമെന്നാണ്. അവൻ ഉദ്ദേശിക്കുന്നത് അഭിനയിക്കണം എന്നാണ്. പുലിമുരുകനെ അനുകരിച്ചു കാണിക്കുകയും ചെയ്യും. പുലിമുരുകൻ ആയിട്ട് എനിക്ക് മോഹൻലാലിനെ കാണണം ഇതാണ് പൊന്നന്റെ ആ​ഗ്രഹം.


പൊന്നൻ ഇപ്പോൾ നാലാം ക്ലാസ്സിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് മണക്കാട് സ്കൂളിൽ വച്ച് ഒരു പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. ഊര് മൂപ്പൻ പാട്ടപുരയിൽ വച്ച് വിവാഹത്തിന് വരനും വധുവിനും ഉപദേശം കൊടുക്കുന്ന ഒരു രംഗം ആണ്. ഊര് മൂപ്പൻ പൊന്നനും. ഏകദേശം അഞ്ചു മിനിറ്റോളം തുടർച്ചയായി ഡയലോഗ് മൂപ്പർക്ക് മാത്രം പറയാനുണ്ട്. മൂപ്പന് മുറുക്കാന് പകരം വായിൽ ബബിൾക്കം. ഡയലോഗ് ചില സ്ഥലത്തു ബ്രേക്ക്‌ ആകുമ്പോൾ ചവയ്ക്കുന്നതിന്റെയും മൂളുന്നതിന്റെയും തലയാട്ടുന്നതിന്റെയും കൈചൂണ്ടുന്നതിന്റെയും രംഗം കണ്ട് വലിയ കയ്യടി നേടിയിരുന്നു. അന്നുമുതൽ പൊന്നൻ ഊര് മൂപ്പൻ ആയി. ഇപ്പോഴും മൂട്ട് കാണിയെന്നും ഊര് മൂപ്പൻ എന്നും എല്ലാവരും വിളിക്കും. അവൻ സ്വയം അത് വിശേഷിപ്പിക്കുകയും ചെയ്യും.അവന്റെ ഏറ്റവും വലിയ ആഗ്രഹം അഭിനയിക്കണം മോഹൻലാലിനെ കാണണം എന്നതാണ് . താൻ ഇവിടെ നിന്ന് അഞ്ചിലേക്ക് പോകും മുൻപേ  കൊടുക്കാം മോഹൻലാലിനെ കാണിച്ചു  എന്ന്  പറയുമായിരുന്നു എന്നും അധ്യാപിക പറയുന്നു . 
 



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു