Hot Posts

6/recent/ticker-posts

ട്രാക്ടർ റാലി ; പോലീസിനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് - BMTV




ന്യൂഡൽഹി: ചെങ്കോട്ടയിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ തടഞ്ഞ് നിർ‌ത്താൻ ശ്രമിച്ച പോലീസുകാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തവിട്ടു. ചെറുത്തുനിൽക്കാൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ ഉയരുമുള്ള മതിലിൽ നിന്നും താഴേക്ക് ചാടുന്ന പോലീസുകാരെയും ദൃശ്യത്തിൽ കാണാം. ഒടുവിൽ ഗേറ്റ് തുറന്ന് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറി. തടയാനുള്ള ശ്രമം ഫലിക്കാതെ വന്നതോടെ പോലീസുകാർ പിൻമാറുകയായിരുന്നു. എഎൻഐയാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.


അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചതിന് കാരണം ഡൽഹി പോലീസാണെന്ന ആരോപണവുമായി കർഷക സംഘടനകൾ രംഗത്ത് വന്നു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നും സംഘടനകൾ വ്യക്തമാക്കി. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും. സംഘർഷത്തിൽ ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ