ന്യൂഡല്‍ഹി: വെള്ളിയാഴ്ച വൈകീട്ട് ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു. അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.. ഇസ്രയേൽ എംബസിക്കു സമീപം തീവ്രത കുറഞ്ഞ സ്ഫോടനം. വിജയ് ചൗക്കിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ‘ബീറ്റിങ് റിട്രീറ്റ്’ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് 2 കിലോമീറ്ററോളം അകലെ എപിജെ അബ്ദുൽ കലാം മാർഗിൽ വൈകിട്ട് 5.05നു സ്ഫോടനമുണ്ടായത്. ആർക്കും പരുക്കില്ല. നിർത്തിയിട്ടിരുന്ന 3 കാറുകളുടെ ചില്ലു തകർന്നു.
ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിമാനത്താവളങ്ങളിലും പ്രധാന സർക്കാർ ഓഫിസുകളിലും ജാഗ്രതാ നിർദേശം നൽകി.
ഇന്ത്യ– ഇസ്രയേൽ നയതന്ത്ര ബന്ധത്തിന്റെ 29–ാം വാർഷികം ഇന്നലെയായിരുന്നു. മുൻപ് 2012 ഫെബ്രുവരി 13ന് ഇസ്രയേൽ എംബസിക്കു മുൻപിലുണ്ടായ സ്ഫോടനത്തിൽ ഡിഫൻസ് അറ്റാഷെയുടെ ഭാര്യ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റിരുന്നു. ഇറാനു പങ്ക് ആരോപിക്കപ്പെട്ട സംഭവത്തിൽ ഒരു മാധ്യമപ്രവർത്തകൻ അറസ്റ്റിലായെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനോ യഥാർഥ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല