Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ഇനി മുതൽ ജനകീയ ഭക്ഷണശാലയിൽ ഭക്ഷണം


പാലാ: ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ കോവിഡ് രോഗികൾക്കും ഭക്ഷണം ഇന്നുമുതൽ നഗരസഭാ ജനകീയ ഭക്ഷണശാലയിൽ നിന്നും ലഭ്യമാക്കുന്നതാണെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. നിലവിലുണ്ടായിരുന്ന ഭക്ഷണ വിതരണം  മാറ്റി ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകുവാൻ ആരോഗ്യസ്ഥിരം സമിതി ശുപാർശ നൽകിയിരുന്നു. ഇന്ന് ചേർന്ന നഗരസഭാ യോഗം ഇതിന് അംഗീകാരം നൽകി. ഇതിൽ പ്രകാരം മൂന്നു നേരം ഭക്ഷണം ഇവിടെ നിന്നും നൽകും.



നഗരസഭയ്ക്ക് നഗരത്തിൽ രണ്ട് ജനകീയ ഭക്ഷണശാലകൾ നിലവിലുണ്ട്.കുടുംബശ്രീ വഴിയാ ണ് ഇവയുടെ നടത്തിപ്പ്.ദിവസേന നൂറു കണക്കിന് പേർ ഇവിടെ നിന്നും ആഹാരം കഴിക്കുന്നുണ്ട്. നഗരസഭാ ചെയർമാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, വിവിധ സമിതി ചെയർമാൻമാരായ,ഷാജു തുരുത്തൻ, നീനാ ചെറുവള്ളി, ബിന്ദു മനു, തോമസ് പീറ്റർ എന്നിവരും മററു കൗൺസിലർമാരും തീരുമാനത്തെ സ്വാഗതം ചെയ്തു.ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ അംഗങ്ങളായ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ, ലിസി കുട്ടി മാത്യു എന്നിവരുടെ മേൽനോട്ടത്തിൽനഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ചുമതലയിൽ ഭക്ഷണം പാഴ്സലായി ആശുപത്രിയിൽ രോഗികൾ എത്തിച്ചു നൽകുമെന്ന് ചെയർമാൻ പറഞ്ഞു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു