പാലാ: അത്ഭുത പ്രവർത്തകനായ വി.സെബാസ്ത്യാനോസിൻ്റെ (നെല്ലിയാനി വല്ല്യച്ചൻ ) തിരുനാൾ നെല്ലിയാനി സെ. സെബാസ്റ്യൻസ് പള്ളിയിൽ ആരംഭിച്ചു.തിരുനാളിന് മുന്നോടിയായി ഒൻപതു ദിവസത്തെ നൊ വേനയ്ക്ക് ശേഷം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് പള്ളി അങ്കണത്തിൽ കൊടിയേറ്റ് കർമ്മം നടത്തി. തുടർന്ന് വി.കുർബാനയും നൊവേനയും ലദീഞ്ഞും നടത്തി.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായിട്ടാണ് തിരുനാളാഘോഷങ്ങൾ.
ഇന്ന് ( ചൊവ്വാ) രാവിലെ 7 മണിക്ക് കപ്പേളയിൽ വി.കുർബാനയും ലദീഞ്ഞും ഫാ.ജോസഫ് ഇല്ലിമൂട്ടിലിൻ്റെ കാർമികത്വത്തിൽ നടത്തും .ഉച്ച കഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.00 മണിക്ക് വി.കുർബാന ,6.30ന് പ്രദക്ഷിണം. ലദീഞ്ഞ്, സമാപന ആശീർവാദവും റവ .ഫാ: ജോർജ് വരകു കാലാപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ നടക്കും.
ബുധൻ രാവിലെ 10.00 മണിക്ക് തിരുനാൾ കുർബാനയും സന്ദേശവും റവ.ഫാ.ജോസഫ് തെരുവിലിൻ്റെ കാർമികത്വത്തിൽ നടത്തും തുടർന്ന് പ്രദിക്ഷണം. വ്യാഴം രാവിലെ 6.30 ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മയാചരണം വി..കുർബാനയും സെമിത്തേരി സന്ദർശനവും ഉണ്ടായിരിക്കും: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാവും ചടങ്ങുകൾ നടത്തുക എന്ന് വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിൽ അറിയിച്ചു.