സംസ്ഥാനത്ത് കോവിഡ് വർധിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ നിലവിൽവന്നു. അഞ്ച് ജില്ലകളിൽ കർശന നടപടികളാണ്. നിയന്ത്രണം കടുപ്പിച്ചതോടെ പ്രധാന നഗരങ്ങളിൽ തിരക്ക് കുറഞ്ഞു. ചില ട്രെയിനുകൾ ജനുവരി 27 വരെ റദ്ദാക്കി.
ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസർവീസുകളേ അനുവദിക്കൂ. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗതം ഉണ്ടാകില്ല. ഓരോ ജില്ലകളിലെയും നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ല കലക്ടർമാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിലില്ല. ബി കാറ്റഗറിയിലാണ് നിയന്ത്രണം കർക്കശമാക്കിയത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലാണിത്. പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എ യിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലും നിയന്ത്രണങ്ങളുണ്ട്.