പാലാ കൊഴുവനാലിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവനാൽ ഇരട്ടക്കുളത്ത് സുധീഷ് (31) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
സുധീഷും സുഹൃത്തുക്കളും കിണറിന് സമീപത്തുനിന്ന് ഇന്നലെ രാത്രി മദ്യപിച്ചിരുന്നു. സുഹൃത്തുക്കൾ പോയതിന് ശേഷം കിണറിന്റെ കരയിലിരുന്ന സുധീഷ് കിണറ്റിൽ വീണതാകാമെന്നാണ് കരുതുന്നത്. കിണറിന്റെ കരയിൽ നിന്നും മദ്യക്കുപ്പിയും വെള്ളവും കണ്ടെത്തി. അതേസമയം കിണറ്റിൽ വെള്ളം കുറവായിരുന്നു. പാലാ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.