Hot Posts

6/recent/ticker-posts

ശുദ്ധമായ കുപ്പിവെള്ളം കുറഞ്ഞ നിരക്കിൽ; സർക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡ് ‘ഹില്ലി അക്വാ' പ്ലാന്റ് പൂർത്തിയായി



ശുദ്ധമായ കുപ്പിവെള്ളം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുപ്പിവെള്ള ബ്രാന്‍ഡ് 'ഹില്ലി അക്വാ യുടെ പ്ലാന്റ് അരുവിക്കരയിൽ പൂർത്തിയായി. ഇരുപത് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ, പൂര്‍ണമായും യന്ത്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക കുടിവെള്ള പ്ലാന്റാണ് അരുവിക്കരയില്‍ സജ്ജമാക്കിയിരിക്കുന്നത്. ബി.ഐ.എസ്, എഫ്.എസ്.എസ്.എ.ഐ എന്നീ ഗുണനിലവാര അംഗീകാരങ്ങളോടു കൂടിയ കുപ്പിവെള്ളമാണ് 'ഹില്ലി അക്വാ'. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ്  അരുവിക്കര ഡാമിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്ത് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.



കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അരുവിക്കരയിലെ പ്ളാന്റില്‍ `ഹില്ലി അക്വാ’യുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും അധികൃതരും നിര്‍ദേശിക്കുകയായിരുന്നു. തുടക്കത്തിൽ അരുവിക്കരയില്‍ രണ്ട് ഷിഫ്റ്റുകളിലായി 57,600 ലിറ്റര്‍ കുപ്പിവെള്ളം ഉത്പാദിപ്പിക്കും. തൊടുപുഴയിലും ഇതേ അളവിലേക്ക് ഉത്പാദനം വർധിപ്പിയ്ക്കാനാണ് തീരുമാനം. അവിടെനിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം ഇപ്പോഴും വിൽക്കുന്നുണ്ട്. ഇതിനുപുറമേ, 500 മില്ലി ലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പിവെള്ളവും വിപണിയിലെത്തും. ആലുവയിലും കോഴിക്കോട്ടും താമസിയാതെ പ്ളാന്റ് തുടങ്ങാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.


അരുവിക്കരയില്‍ മൂന്ന് പ്രൊഡക്ഷന്‍ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഒന്നില്‍ 20 ലിറ്ററിന്റെ കുപ്പിവെള്ളവും മറ്റു രണ്ടെണ്ണത്തില്‍ അര ലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെയുള്ള കുപ്പിവെള്ളവുമാണ് ഉത്പാദിപ്പിക്കുക. 20 ലിറ്ററിന്റെ 2,720 ജാര്‍ കുടിവെള്ളം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക യന്ത്ര സംവിധാനവും ഇവിടെ സജ്ജമാണ്. ഗുണമേന്മ ഉറപ്പു വരുത്താനായി ഏറ്റവും മികച്ച ലാബുകളും അത്യാധുനിക യന്ത്രങ്ങളും ഇവിടെയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള വെള്ളം സാന്‍ഡ് ഫില്‍റ്ററേഷന്‍, കാര്‍ബണ്‍ ഫില്‍റ്ററേഷന്‍, മൈക്രോണ്‍ ഫില്‍റ്ററേഷന്‍, അള്‍ട്രാ ഫില്‍റ്ററേഷന്‍, ഓക്സിജന്‍ അളവ് ക്രമീകരിക്കുന്നതിനുള്ള ഓസോണൈസേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് പാക്ക് ചെയ്തു വിപണിയില്‍ എത്തിക്കുന്നത്. ഹില്ലി അക്വായുടെ വിതരണവും മാര്‍ക്കറ്റിംഗും നടത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കാണ്. ആറ് യുവതീയുവാക്കളടങ്ങുന്ന 'സാന്ത്വനം' എന്ന യുവശ്രീ ഗ്രൂപ്പാകും ഇത് നിര്‍വഹിക്കുക. ആവശ്യക്കാര്‍ക്കായി കുടിവെള്ളം ഇവര്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യും.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി