Hot Posts

6/recent/ticker-posts

സാമൂഹ്യ പ്രവർത്തകരുടെ സംഭാവനകൾ വിലമതിക്കാനാവാത്തത്: ജോസ് കെ മാണി എം പി


പാലാ: നാടിൻ്റെ പുരോഗതിക്കു സാമൂഹ്യ പ്രവർത്തകർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കേരളാ കൾച്ചറൽ ഫോറം കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനവും കേരള രത്ന പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തനരംഗത്ത് കർമ്മനിരതരാവാൻ യുവാക്കൾ തയ്യാറാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എം പി ചൂണ്ടിക്കാട്ടി. സാമൂഹ്യ പ്രതിബദ്ധത കേരള സമൂഹത്തിൻ്റെ പ്രത്യേകതയാണെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 



വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കു റെജി ലൂക്കോസ്, എബി ജെ ജോസ്, സൂരജ് പാലാക്കാരൻ, ടോം ജോസഫ്, കിഷോർകുമാർ, സന്തോഷ് മരിയസദനം, ഒ സി സെബാസ്റ്റ്യൻ, ആൽവിൻ ഫ്രാൻസിസ്, നീനാ പിൻ്റോ , പിൻ്റോ മാത്യു, ബിനു വള്ളോംപുരയിടം എന്നിവർക്കു പ്രശസ്തിഫലകവും സ്വർണ്ണപതക്കവും അടങ്ങുന്ന കേരള രത്ന പുരസ്കാരം ജോസ് കെ മാണി എം പി യും മാണി സി കാപ്പൻ എം എൽ എ യും ചേർന്ന് സമ്മാനിച്ചു. കെ സി തങ്കച്ചൻ കുന്നുംപുറം അധ്യക്ഷത വഹിച്ചു. 


പി ആർ സാബു, ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, കെ ഒ രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ജയ്സൺ പുത്തൻകണ്ടം, മത്തച്ചൻ ഉറുമ്പുകാട്ട്, ജെയ്സി സണ്ണി, സതീഷ് കെ ബി, ജോർജ് കണംകൊമ്പിൽ, സുധാകരൻനായർ കെ വി,ജെറി ജോസ് തുമ്പമറ്റം, സിബി അഴകൻപറമ്പിൽ, ഗിൽബി നെച്ചിക്കാട്ട്, വിപിൻ ശശി, അഡ്വ ബോബി ജോർജ്, പ്രതാപവർമ്മ രാജ, റിജോയ് നെല്ലിപ്പുഴ  എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു