മണിയംകുന്ന്: മണിയംകുന്നിൻ്റെ പുതിയ മുഖമായ റേഡിയോ ബെൽ മൗണ്ട് റിപബ്ലിക് ദിനത്തിൽ കുരുന്നു കുട്ടികളെ നിറപ്പകിട്ടിൻ്റെ ലോകത്തേക്ക് ക്ഷണിക്കുകയാണ്. രാവിലെ 9.30ന് സെൻ്റ് ജോസഫ്സ് യൂ പി സ്കൂളിൽ വെച്ചാണ് മത്സരം നടത്തപ്പെടുന്നത്. ആറ് വയ്യസ്സിൽ താഴെ ഉള്ളവർക്കും, ആറ് മുതൽ പത്തു വയസ്സുവരെ ഉള്ളവർക്കും എന്നിങ്ങനെയായി രണ്ടു വിഭാഗങ്ങളിലാണ് മത്സരം നടത്തപ്പെടുന്നത്.
കളറിംഗിനുള്ള പേപ്പർ, കളർ പെൻസിൽ തുടങ്ങിയവ നൽകുന്നതാണ്. അതുകൊണ്ട് കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു രസകരമായ റിപബ്ലിക് ദിനം ഒരുക്കുകയാണ് ബെൽ മൗണ്ട്. രജിസ്ട്രേഷനായി 9497093359 എന്ന നമ്പറിൽ വാട്ട്സ്ആപ് മെസ്സേജ് അയക്കണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ എഫ് സി സി അറിയിച്ചു.