Hot Posts

6/recent/ticker-posts

പ്രതിസന്ധികളിൽ നിന്ന് കരകയറും മുമ്പ് അനന്തു വിടവാങ്ങി



ഉരുൾപൊട്ടലിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് മൂന്നു മാസംകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ നിർമലാരാം ജംഗ്ഷനിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്തു (21) മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിൽ അനന്തുവിന്റെ വീട് തകർന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.





ഇന്നലെ രാവിലെ എട്ടിനാണ് അപകടം. ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികൾക്ക് പോകുന്ന അമ്മ രാധയും അനന്തുവും ഉൾപ്പെടുന്ന കുടുംബം ഉരുൽപൊട്ടൽ തട്ടിയെടുത്ത ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.
ആയുർവേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. 


കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് ചേരാനിരിക്കെയാണ് അപകടം. തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിനോട് ശുപാർശ ചെയ്തതായി മുണ്ടക്കയം എസ്എച്ച്ഒ സി ഇ ഷൈൻ കുമാർ അറിയിച്ചു. സംസ്കാരം ഇന്ന്. മാതാവ്: രാധ. സഹോദരി: ആതിര.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ