മീനച്ചിൽ താലൂക്ക് എൻഎസ്എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ദിനാചരണം നടന്നു. സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ 145-ാമത് ജയന്തി ആചരണത്തോടനുബന്ധിച്ച് മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻറും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ സി പി ചന്ദ്രൻ നായർ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് മാണി സി കാപ്പൻ എംഎൽഎ, മുൻ എം എൽ എ പിസി ജോർജ്, യൂണിയൻ വൈസ് പ്രസിഡൻറ് ഷാജികുമാർ, യൂണിയൻ സെക്രട്ടറി വി കെ രഘുനാഥൻ നായർ, വനിതാ യൂണിയൻ പ്രസിഡൻറ് എ കെ സരസ്വതിയമ്മ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ അജിത്ത് സി നായർ, മനോജ് ബി നായർ, എം ജി സന്തോഷ് കുമാർ, അഡ്വക്കേറ്റ് ഡി ബാബുരാജ്, വി ജി ശശികുമാർ, എസ് ഡി സുരേന്ദ്രൻ നായർ,
കെ ഒ വിജയകുമാർ, സി ആർ പ്രദീപ്കുമാർ, എം എൻ പ്രഭാകരൻ നായർ, വി സോമനാഥൻ നായർ, യൂണിയൻ ഇൻസ്പെക്ടർ കെ എൻ സുരേഷ് കുമാർ, വനിത യൂണിയൻ സെക്രട്ടറി സുഷമ ഗോപാലകൃഷ്ണൻ, എന്നിവരും എൻഎസ്എസ് പ്രതിനിധിസഭ മെമ്പർമാരായ ഡോക്ടർ ബി വേണുഗോപാൽ, എം ദിലീപ് കുമാർ എന്നിവരും വിവിധ കരയോഗങ്ങളിൽ നിന്നും നിരവധി സമുദായ പ്രവർത്തകരും പുഷ്പാർച്ചന നടത്തി.