Hot Posts

6/recent/ticker-posts

നഗ്നഫോട്ടോകൾ കൈവശപ്പെടുത്തി പീഡനം; പാലായിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ


ആൾമാറാട്ടം നടത്തി യുവതിയിൽ നിന്നും നഗ്നചിത്രങ്ങൾ കരസ്ഥമാക്കി യുവതിയെ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തലച്ചിറ പുല്ലാഞ്ഞിവിള വീട്ടിൽ സജീറാണ് പിടിയിലായത്. എറണാകുളത്തെ ലോഡ്ജിൽ നിന്നും കൊച്ചി ഷോഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്



ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ തുടങ്ങിയ പെൺകുട്ടി സുഹൃത്തുക്കളെ ക്ഷണിച്ചപ്പോൾ സജീറിനെയും ഉൾപ്പെടുത്തുകയായിരുന്നു. യുവതിയുമായി സൗഹൃദം തുടർന്ന സജീർ ക്രമേണ ബന്ധം വർധിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കുകയുമായിരുന്നു. ഇവ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നതിനായി യുവതിയോട് പാലായിലെത്താൻ സജീർ ആവശ്യപ്പെട്ടു. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ സജീർ നശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പേരിൽ 9-ഓളം ഫേക്ക് ഐഡികൾ തയാറാക്കി അതുവഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനൊപ്പം പെൺകുട്ടിയുടെ ഫോണിലെ വിവര ങ്ങൾ ലഭിക്കത്തക്ക ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പെൺകുട്ടിയുടെ സഹപാഠികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അധ്യാപകർ തുടങ്ങി എല്ലാ കോൺടാക്ടുകൾക്കും നഗ്നചിത്രങ്ങളും വീഡിയോകളും അയയ്ക്കുകയും ചെയ്തു.


എറണാകുളത്ത് ലോഡ്ജിൽ താമസിച്ച് പ്ലമ്പിംഗ് ജോലി ചെയ്തു വരികയാണ് സജീർ. കൊച്ചി ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പിന്നാക്കവിഭാഗങ്ങൾക്കെതിയുള്ള അതിക്രമം തടയൽ വകുപ്പ് പ്രകാരവും സജീറിനെതിരെ കേസെടുക്കും. ഡിവൈഎസ്പിയ്ക്കാണ് കേസന്വേഷണത്തിന്റെ മേൽനോട്ടചുമതല.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു