Hot Posts

6/recent/ticker-posts

പാലാ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ പ്രവേശന കവാടം; രാഷ്ട്രപിതാവിൻ്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചു


പാലാ: മഹാത്മാഗാന്ധി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പടിപ്പുരയോടു കൂടിയ മനോഹര പ്രവേശന കവാടം തയ്യാറായി. നഗരഹൃദയത്തിൽ പാലാ- രാമപുരം റോഡിൽ സിവിൽ സ്റ്റേഷന് എതിർവശത്തു നിന്നുമാണ് പുതിയ പ്രവേശന കവാടം സജ്ജമാക്കിയിരിക്കുന്നത്. മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന തുക വിനിയോഗിച്ചാണ് പ്രവേശന കവാടം നിർമ്മിച്ചിട്ടുള്ളത്. ഈ തുക വിനിയോഗിച്ച് മററ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിച്ചിട്ടുണ്ട്. 



പടിപ്പുരയോടു കൂടിയ പ്രവേശന കവാടത്തിനു മുകളിൽ രാഷ്ട്രപിതാവിൻ്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചു. പുതുതായി നിർമ്മിച്ച രണ്ട് ബഹുനില സമുച്ചയങ്ങളാണ് ഹയർ സെക്കണ്ടറി സ്കൂളിന് സ്വന്തമായി ഉള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗം പാലാ സെക്ഷനാണ് നിർമ്മാണ ചുമതല നിർവ്വഹിച്ചത്. അവസാന ഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയാകുന്നതോടെ കവാടം തുറന്നു നൽകുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. 


വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് പീറ്റർ, വാർഡ് കൗൺസിലർ ബിജി ജോജോ, അഡ്വ.സണ്ണി ഡേവിഡ്, ജെ.അജി എന്നിവർ നിർമാണപുരോഗതി അവലോകനം ചെയ്തു.  സ്കൂളിൻ്റെ മുഖഛായ മാറ്റുന്ന പ്രവേശന കവാടം നിർമ്മിച്ച അധികൃതരെ ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു