പാലാ കൊട്ടാരമറ്റത്തെ റിലയൻസ് സ്മാർട്ട് ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് പാലാ പോലീസ് അടപ്പിച്ചിരുന്നു. അറുപതിലേറെ ജീവനക്കാർ കോവിഡ് നിയന്ത്രണം നിലവിലിരിക്കെ സ്ഥാപനത്തിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിൽ 39 പേര് മാത്രമാണ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നത്. ഗോഡൗണിലും മറ്റു മുറികളിലുമായി കൂടുതൽ ആളുകൾ ജോലി ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്ത് സ്ഥാപനത്തിന്റെ മാനേജരെ അറസ്റ്റ് ചെയ്തു. ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായും സൂചനയുണ്ട്.
ആവശ്യ സാധന വിതരണത്തിനും ഓൺലൈൻ വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാമെന്ന കളക്ടറുടെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം തുറന്നതെന്നാണ് റിലയൻസ് അധികൃതരുടെ വിശദീകരണം.