Hot Posts

6/recent/ticker-posts

രാജ്യം 73 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; സംസ്ഥാനത്തും ആഘോഷ പരിപാടികൾ, തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി



റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയാണ് ആഘോഷം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർത്തി. കൊവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചുവെന്ന് ഗവർണർ പറഞ്ഞു. അടിസ്ഥാന വികസന രംഗത്ത് കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്നും, വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.



മുഖ്യമന്ത്രിയേയും ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് അഭിനന്ദനം. ക്ഷണിക്കപ്പെട്ട 100 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജില്ലകളിൽ മന്ത്രിമാരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പരമാവധി അമ്പത് പേർക്കാണ് ജില്ലാ തലത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. 
 


സബ് ഡിവിഷണൽ, ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50 ആയിരുന്നു. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലെ പരിപാടിക്ക് 25 പേർ. ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രവേശനമുണ്ടായിരുന്നില്ല.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു