Hot Posts

6/recent/ticker-posts

അനവസരത്തിലെ ഗുളികകളുടെ ഉപയോഗം; ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?



ചെറിയതലവേദന വന്നാലോ ജലദോഷം വന്നാലോ മറിച്ചൊന്നും ആലോചിക്കാതെ മെഡിക്കൽ ഷോപ്പുകളിലേക്ക് ഓടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പാരസെറ്റമോളിലും മറ്റ് വേദന സംഹാരികളിലും അഭയം പ്രാപിച്ച് അസുഖത്തിന് കുറവ് വരുത്താൻ ശ്രമിക്കും. സ്വയം ചികിത്സ ആപത്താണെന്നും മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നും അറിയാത്തവരല്ല നാം.എന്നിരുന്നാലും സ്വയം കണ്ടെത്തുന്ന മരുന്നുകളെ അഭയം പ്രാപിക്കുന്ന രീതിയ്‌ക്ക് മാറ്റം വന്നിട്ടില്ല. കൊറോണ പൊട്ടിപ്പുറപ്പെട്ടതോട് കൂടി ഇങ്ങനെ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നവരുടെ എണ്ണവും കുത്തനെ വർദ്ധിച്ചു.അടുത്തിടെ പുറത്ത് വന്ന് കണക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. ഇത് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. അനവസരത്തിൽ ഇങ്ങനെ മരുന്ന് കൃത്യമായ അളവിലല്ലാതെ കഴിക്കുന്നത് മനുഷ്യ ശരീരത്തെ ഗുരുതരമായാണ് ബാധിക്കുന്നത്.



വൃക്കകൾക്ക് തകരാറ് സംഭവിക്കുന്നു: നമ്മുടെ ശരീരത്തിലെ അരിപ്പകളായി പ്രവർത്തിക്കുന്ന അവയവങ്ങളാണ് വൃക്കകൾ.ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. എന്നാൽ അനവസരത്തിലും അധികമായും മരുന്നുകൾ ശരീരത്തിലെത്തുന്നത് വൃക്കകളിലേയ്‌ക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അലർജിയക്കും മറഅറും കാരണമാവുകയും ക്രമേണ വൃക്കകൾക്ക് തകരാറ് സംഭവിക്കുന്നതിലേക്കും വഴി വെക്കുന്നു. 


ഹൃദയാഘാത സാദ്ധ്യത വർദ്ധിക്കുന്നു: കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ഡെമാർക്കിലെ ഗവേഷകർ നടത്തിയ ഒരു പഠനമനുസരിച്ച്, ഇബുപ്രോഫെന്റെ അമിതമായ ഉപയോഗം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.

കഠിനമായ തലവേദനയ്‌ക്ക് കാരണമാകുന്നു; ചെറിയ അസുഖങ്ങൾക്ക് പോലും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നത് ക്രമേണ മരുന്നുകൾ ഉപയോഗിക്കുമ്പോൾ തലവേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നു

മരുന്നുകൾക്ക് അടിമയാകുന്നു: വേദനസംഹാരികളുടെ അമിത ഉപയോഗം അതിന് അടിമപ്പെടുന്നതിനും മരുന്നുകളോട് ഉള്ള ആസക്തിയ്‌ക്കും കാരണമാകുന്നു.ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും വേദന സംഹാരികളെയും മറ്റ് മരുന്നുകളെയും ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു.

മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നത് കുറയുന്നു; അമിതമായി ഒരു വ്യക്തി ഏതെങ്കിലും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്നത് വലിയ അപകടത്തിന് ആണ് കാരണമാവുക.തൽഫലമായി, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് നിർത്തുന്നു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ