Hot Posts

6/recent/ticker-posts

മോനിപ്പള്ളിയിൽ വാഹനാപകടം; പത്തനംതിട്ട സ്വദേശികളായ രണ്ടുപേ‍‍ർ മരിച്ചു


മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.



അപകടത്തിൽ പരിക്കേറ്റ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു അടൂർ സ്വദേശികൾ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.


നെടുമ്പാശേരി വിമാനത്താവളത്തില് സുഹൃത്തായി യുവാവിനെ കൊണ്ട് വിട്ടശേഷം മടങ്ങുകയായിരുന്നു ഇവര്. ഈ സമയം എതിര്ദിശയില് നിന്നുവന്ന ടോറസ് ലോറി ഇവരുടെ കാര് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് കാര് പൂര്ണമായും തകര്ന്നു.
കാറിനുള്ളില് രണ്ടു പേരും കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടു പേരെയും പോലീസ് സംഘവും അഗ്നിരക്ഷാ സേനയും എത്തി കാര് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറില് ഇടിച്ച ശേഷം വെട്ടിച്ചുമാറ്റിയ ടോറസ് ലോറി സമീപത്തെ തോട്ടിലേക്കു മറിഞ്ഞിരുന്നു. നാട്ടുകാരും പോലീസും ചേര്ന്നാണ് ടോറസ് ലോറിക്കുള്ളില് നിന്നും ഡ്രൈവര് സോമനെ പുറത്തെടുത്തത്.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. കുറവിലങ്ങാട്ട് നിന്നും കൂത്താട്ടുകുളത്തിനു ലോഡുമായി പോയ ലോറിയാണ് അപകടത്തില്പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര് ചേര്ന്ന് വിവരം കുറവിലങ്ങാട് പോലീസില് അറിയിച്ചു. എന്നാല്, നാട്ടുകാര് ആരും രക്ഷാപ്രവര്ത്തനം നടത്താനോ പരിക്കേറ്റവരെ പുറത്തെടുക്കാനോ തയാറായില്ല. തുടര്ന്ന്, കുറവിലങ്ങാട് പോലീസ് സ്ഥലത്ത് എത്തിയാണ് അപകടത്തില് മരിച്ചവരെ കാറില് നിന്നും പുറത്തെടുത്തത്. തുടര്ന്ന്, ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു