കോട്ടയം: താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു യുവാവ്. താഴത്തങ്ങാടി അറുപറയിൽ പ്രവർത്തിക്കുന്ന അൽഅമീൻ എന്ന ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ.
കളിയിക്കാവിള സ്വദേശി അജി (34) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.