Hot Posts

6/recent/ticker-posts

പാലാ നഗരത്തിന് വേണ്ടത് 24x7 ജലവിതരണം; ആഴ്ച്ചയിൽ രണ്ടും മൂന്നും ദിവസം എന്നത് നടപ്പില്ല: ആൻ്റോ പടിഞ്ഞാറേക്കര


പാലാ: നഗരപ്രദേശത്ത് എല്ലാ ഉപഭോക്താക്കൾക്കും ഇരുപത്തിനാല് മണിക്കൂറും ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുവാൻ ആവശ്യമായ വികസന പദ്ധതി ആരംഭിക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര വാട്ടർ അതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടു. 



തടസ്സരഹിത ശുദ്ധജല വിതരണം സാദ്ധ്യമാക്കുവാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. ഇപ്പോൾ ഒരു ദിവസം ഏതാനും മണിക്കൂറുകൾ മാത്രമേ നഗരത്തിൻ്റെ വിവിധ മേഖലകളിൽ ജലം എത്തുന്നുള്ളൂ എന്ന് നഗരസഭാ ചെയർമാൻ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ ദിവസം ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പുമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് വാട്ടർ അതോറട്ടറി ടെക്നിക്കൽ മെമ്പർ എസ്. ശ്രീകുമാർ ഇന്ന് ഓൺലൈനിൽ വിളിച്ചു ചേർത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് നഗരസഭാ ചെയർമാൻ നഗരത്തിൻ്റെ ആവശ്യം അധികൃതരുടെ മുമ്പാകെ ഉന്നയിച്ചത്. 

നഗര ജലവിതരണം ശക്തിപ്പെടുത്തുവാനും കാര്യക്ഷമമാക്കുവാനും പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ശുദ്ധീകരണ ശേഷി കുറഞ്ഞ പ്ലാൻ്റിൻ്റെ ശേഷി കാലോചിതമായി 12 എം.എൽ.ഡി ആയി വർദ്ധിപ്പിക്കുകയും വിതരണലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. ഇതിനായി ഉടൻ സർവ്വേയ്ക്ക് നിർദ്ദേശം നൽകിയതായി വാട്ടർ അതോറാട്ടറി അധികൃതർ ചെയർമാനെ അറിയിച്ചു.

വള്ളിച്ചിറ- ളാലം വില്ലേജ് പദ്ധതി വിപുലീകരണത്തിനായി മീനച്ചിലാറ്റിൽ നിർമ്മിച്ച കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് തുടർ നടപടി സ്വീകരിക്കുവാനും നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു - പാലാ ജനറൽ ആശുപത്രിക്ക് പ്രതിദിനം പത്ത് ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ടാകും എന്ന് ചർച്ചയിൽ പങ്കെടുത്ത ആശുപത്രി ആർ.എം.ഒ ഡോ.അനീഷ് ഭദ്രൻ ചൂണ്ടിക്കാട്ടി. 

ആശുപത്രിയിലേക്ക് ഒരു പൈപ്പ് ലൈൻ കൂടി ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. വൈദ്യുതി പോലെ സധാ സമയവും ശുദ്ധജലവും ലഭ്യമാക്കണമെന്ന് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അവശ്യപ്പെട്ടു. മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരംഉയർന്ന പരിഗണന നൽകി തുടർ നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിട്ടറി അധികൃതർ നഗരസഭാ ചെയർമാനെ അറിയിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു