ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണി നായകനാവുന്ന 'അഥര്‍വ്വ' യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. എന്നാല്‍ ഇതൊരു സിനിമയല്ല, മറിച്ച് ഗ്രാഫിക്ക് നോവലാണ്. പുതുകാലത്തെ ഗ്രാഫിക്ക് നോവല്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന 'അഥര്‍വ്വ'യില്‍ ഒരു സൂപ്പര്‍ഹീറോയും പോരാളിയുമൊക്കെയായാണ് ധോണി എത്തുന്നത്. ധോണി തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
രമേശ് തമിഴ്മണിയാണ് ഗ്രാഫിക്ക് നോവലിന്‍റെ രചയിതാവ്. വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. വിന്‍സെന്‍റ് അഡൈകലരാജ്, അശോക് മനര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. സിജിയും വിഎഫ്എക്സും ചെയ്‍തിരിക്കുന്നത് വിര്‍സു സ്റ്റുഡിയോസ് ആണ്. ക്രിയേറ്റീവ് ഹെഡ് രമേശ് തമിഴ്മണി, മോഷന്‍ പോസ്റ്റര്‍ അജിത്ത്‍കുമാര്‍ മണികണ്ഠന്‍, മോഷന്‍ പോസ്റ്ററിന്‍റെ എഡിറ്റിംഗ് കവിന്‍ ആദിത്യ, ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി പാര്‍ഥിപന്‍ രവി, രമേശ് തമിഴ്മണി തന്നെയാണ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗ്രാഫിക്ക് ആര്‍ട്ടിസ്റ്റുകളുടെ ഒരു സംഘം വര്‍ഷങ്ങള്‍ എടുത്താണ് അഥര്‍വ്വയുടേതായ ഒരു മായാലോകം സൃഷ്‍ടിച്ചെടുത്തത്. 150ല്‍ ഏറെ ഇല്ലസ്ട്രേഷനുകളാവും നോവലില്‍ ഉണ്ടാവുക. ഏറെ ആവേശത്തോടെയാണ് ഈ പ്രോജക്റ്റുമായി താന്‍ സഹകരിച്ചിട്ടുള്ളതെന്ന് ധോണി പറയുന്നു. ഇന്ത്യയുടെ ആദ്യ പൗരാണിക സൂപ്പര്‍ഹീറോയെ സമകാലികതയോടെ അവതരിപ്പിക്കാനാണ് രമേശ് ശ്രമിച്ചിരിക്കുന്നതെന്നും ധോണി അഭിപ്രായപ്പെടുന്നു.