Hot Posts

6/recent/ticker-posts

കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ: പാലാ സെൻ്റ് തോമസ് കോളേജിലെ രക്തദാന ക്യാമ്പ്


പാലാ: കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ പാലാ സെൻ്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും പാലാ സ്പൈസ് വാലി ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ പാലാ സെൻ്റ് തോമസ് കോളേജിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 



ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ പല വിദ്യാർത്ഥികളുടെയും കന്നി രക്തദാനമായിരുന്നു എന്നതും ശ്രദ്ധേയമായി. അൻപത് എൻ എസ് എസ് വോളണ്ടിയർമാരാണ് രക്തം ദാനം ചെയ്തത്. ലയൺസ് ഇൻ്റർനാഷണൽ 318 ബിയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി  കാരിത്താസ് മാതാ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 



കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ ഷാജു ജോസ്  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.ഫാ.ജയിംസ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. 

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർമാൻ ടോമി കുറ്റിയാങ്കൽ, ലയൺസ് ജില്ലാ കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ക്ലബ്ബ് പ്രസിഡൻ്റ് ജോജി അബ്രാഹം,  എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ  പ്രൊഫ. ജോജി ജേക്കബ്, ഡോക്ടർ ജയേഷ് ആൻ്റണി, ബ്ലഡ് ഫോറം ഡയറക്ടർമാരായ  സജി വട്ടക്കാനാൽ, ഷാജി മാത്യു തകിടിയേൽ, ഡോക്ടർ സിൽവിയ, റെജിമോൾ, എൻ എസ് എസ് വോളണ്ടിയർ ക്യാപ്റ്റൻമാരായ കാർത്തികേയൻ മനോജ്, കെവിൻ ജോ ഫിലിപ്പ്, എന്നിവർ ആശംസകൾ അർപ്പിച്ചു.


കോവിഡ്  ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു. ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു