പരിശോധന നിരക്കുകളിലെ ഇടിവ് കാരണം റിപോര്‍ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതായി മരിയ വാന്‍ കെര്‍ഖോവ്. കോവിഡിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതൃത്വം വഹിക്കുകയാണ് മരിയ വാന്‍ കെര്‍ഖോവ്.
'ഇപ്പോള്‍ ഏറ്റവും വലിയ ആശങ്ക, വര്‍ധിച്ചുവരുന്ന മരണങ്ങളുടെ എണ്ണമാണ്,' ട്വിറ്റെര്‍, ഫേസ്ബുക്, യൂട്യൂബ് എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഒരു വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി. 'കഴിഞ്ഞ ആഴ്ചയില്‍ മാത്രം, ഏകദേശം 75,000 പേര്‍ മരിച്ചെന്ന് റിപോര്‍ട് ചെയ്തു, അത് വിലകുറച്ചു കാണുന്നതായി അറിയാം,' - അവര്‍ പറഞ്ഞു.
ഏജന്‍സി ട്രാക് ചെയ്യുന്ന ഒമിക്രോണിന്റെ നാല് ഉപവിഭാഗങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു - ബി എ.1, ബി എ. 2, ബി എ.3 എന്നിവയാണ് അവ.
ഒമിക്രോണിന് പെട്ടെന്ന് വ്യാപിക്കാനാകുമെന്ന് അറിയാം. മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വ്യാപിക്കുന്നു. പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗുണങ്ങളുമുണ്ട്. പക്ഷേ, ബി എ .2 എന്ന ഉപ-വംശങ്ങള്‍ക്ക് ബി എ.1 നേക്കാള്‍ വ്യാപന ശേഷിയുണ്ട്. അതായത് ഈ വൈറസ് പ്രചരിക്കുന്നത് തുടരുന്നതിനാല്‍, ബി എ.2 വ്യാപനം വര്‍ധിച്ചതായി കാണാം എന്നും അവര്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റില്‍ നിന്ന്, കിഴക്കന്‍ യൂറോപില്‍ അണുബാധകള്‍ വര്‍ധിച്ചതിനാല്‍ വാക്സിനേഷന്‍ നിരക്കുകളും ദ്രുത പരിശോധനയും മെച്ചപ്പെടുത്താന്‍ ഈ ആഴ്ച ആദ്യം ലോകാരോഗ്യ സംഘടന സര്‍കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ദിവസേനയുള്ള അണുബാധകളുടെ എണ്ണം കുറയുകയാണെങ്കില്‍ വരും ആഴ്ചകളില്‍ കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള പദ്ധതികള്‍ പല രാജ്യങ്ങളും പ്രഖ്യാപിച്ചു.
ഒമിക്രോണ്‍ കുറച്ച് സമയത്തേക്ക് പ്രചരിക്കുന്നുണ്ടെന്ന് വാന്‍ കെര്‍ഖോവ് വിശദീകരിച്ചു. ആളുകള്‍ക്ക് രോഗബാധിതരാകാനും, പൂര്‍ണമായ രോഗത്തിലൂടെ കടന്നുപോകാനും കുറച്ച് സമയമെടുക്കും, രോഗലക്ഷണങ്ങള്‍ മാറി ഏകദേശം 90 ദിവസങ്ങള്‍ക്ക് ശേഷം അവര്‍ നീണ്ട നാള്‍ കോവിഡ് ബാധിതരാണോ എന്ന് നമുക്ക് മനസ്സിലാക്കാനാകും.
'കോവിഡ് ദീര്‍ഘമായി ബാധിച്ചേക്കാവുന്ന ആളുകളുടെ ശതമാനത്തില്‍ ഞങ്ങള്‍ വ്യത്യാസം കാണുമെന്ന് പറയുന്നതിന് ഒരു സൂചനയും ഇല്ല, കാരണം ഇതുവരെ ദീര്‍ഘമായി കോവിഡ് ബാധയെക്കുറിച്ച് പൂര്‍ണമായ ധാരണയില്ല'എന്നും അവര്‍ വ്യക്തമാക്കി.