മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് അവലോകനയോഗം ഇന്ന് ചേരും. കോവിഡ് നിയന്ത്രണങ്ങള്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വാരാന്ത്യ നിയന്ത്രണം പിന്‍വലിക്കാനാണ് സാധ്യത. അതേസമയം ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനം എടുക്കും.14-ാം തിയതി മുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്. ക്ലാസുകള്‍ വൈകീട്ട് വരെയാക്കാനാണ് ആലോചന. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകള്‍ തുടരേണ്ടതുണ്ടോയെന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.
അതേസമയം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. തിങ്കളാഴ്ച 22,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.