Hot Posts

6/recent/ticker-posts

മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു: രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്പിങ്ങ്


സംസ്ഥാനത്തെ എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് സംവിധാനം കൂടി ഏർപ്പെടുത്തുകയാണ്.



മാർച്ച് മാസം മുതലാണ് ഈ പരിഷ്കാരം നിലവിൽ വരുന്നത്. എന്നാൽ, മുദ്രപ്പത്രങ്ങൾ ഒഴിവാക്കാതെ തുടർന്നും നിലവിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബദൽ സംവിധാനം എന്ന നിലയിൽ, ഇ-സ്റ്റാമ്പിങ് കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുക.


നിലവിലുള്ള രീതിയനുസരിച്ച്, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കു മാത്രമാണ് ഇ-സ്റ്റാമ്പിങ് നിർബന്ധമുള്ളത്. ഇനി മുതൽ, താഴെത്തട്ടിലുള്ള ചെറുകിട ഇടപാടുകൾക്ക് കൂടി ഈ സൗകര്യം ലഭ്യമാകും. വീട്, കടമുറികൾ തുടങ്ങിയവയുടെ വാടകച്ചീട്ടിനു പോലും ഇനി ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതോടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള മുദ്രപത്രങ്ങ സമ്പ്രദായം സാവധാനം മറയാനാണ് സാധ്യത.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ