Hot Posts

6/recent/ticker-posts

ഇല്ലിക്കൽകല്ലിന്റെ മുഖം മാറുന്നു; ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ



ഇല്ലിക്കൽക്കല്ലിൻ്റെ അനന്തമായ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.  ഇല്ലിക്കൽക്കല്ലിൽ അനുവദിച്ച 75 ലക്ഷം രൂപയുടെ നവീകരണ വികസന പ്രവർത്തനങ്ങളുടെ പുരോഗതി  വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇല്ലിക്കൽക്കല്ലിൽ എത്തുന്ന സഞ്ചാരികളുടെ സൗകര്യാർത്ഥം ഡി ടി പി സി യുടെ നേതൃത്വത്തിൽ സ്ഥാപിച്ച റെയിലിംഗുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് എം എൽ എ വിലയിരുത്തിയത്.







ഇല്ലിക്കൽക്കല്ലിൻ്റെ മുകളിൽ എത്താൻ  റെയിലിംഗുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾക്കു കൂടുതൽ സൗകര്യപ്രദവും ആയാസരഹിതവുമായി എത്താനുതകുംവിധം പരുക്കൻ കോൺക്രീറ്റ് ചവിട്ടുപടികൾ സ്ഥാപിക്കുമെന്നും എം എൽ എ അറിയിച്ചു. 

സുരക്ഷയ്ക്കും പരിസ്ഥിതിക്കും പ്രാധാന്യം നൽകിയുള്ള നവീകരണമാണ് ഇല്ലിക്കൽകല്ലിൽ ലക്ഷ്യമിടുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇതോടൊപ്പം  അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായിയുള്ള മൂന്നരക്കോടിയുടെ  നിർദ്ദിഷ്ട വികസന പ്രവർത്തനങ്ങൾക്കു ഉടൻ തുടക്കം കുറിക്കുമെന്നും അറിയിച്ചു. 


മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, വൈസ് പ്രസിഡൻ്റ് മായാ അലക്സ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ, വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ പി എൽ ജോസഫ്, റീന റിനോൾഡ്, ഷാൻ്റിമോൾ സാം, ജിൻസി ദാനിയേൽ, എൻ സി കെ മണ്ഡലം പ്രസിഡൻ്റ് ഉണ്ണി മുട്ടത്ത്, വിനോദ് വേരനാനി, താഹ തലനാട്  എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു