ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. കഴിഞ്ഞ 14-ന് പ്രതികളായ ശ്യാംകുമാർ, മുഹമ്മദ് അസറുദ്ദീൻ എന്നിവർ വാഹന ഉടമയെ സമീപിച്ച് ഒരുമാസത്തിനുളളിൽ തിരികെ തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വാഹനം വാടകയ്ക്കെടുത്തു. പിന്നീട് വ്യാജവാഹന ഉടമ്പടിക്കരാറും രേഖകളും തയ്യാറാക്കി കാഞ്ഞിരപ്പള്ളി ഭാഗത്തുള്ളയാൾക്ക് വില്പന നടത്തി.
ഇത്തരത്തിൽ പ്രതികൾ പലസ്ഥലങ്ങളിൽനിന്ന് വാഹനം വാടകയ്ക്കെടുത്തശേഷം വ്യാജ ഉടമ്പടികൾ തയ്യാറാക്കി യഥാർഥ വാഹന ഉടമ്പടിക്കരാറാണെന്ന് കക്ഷികളെ വിശ്വസിപ്പിച്ച് വിൽക്കും.
പ്രതികൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള തട്ടിപ്പിനും അടിപിടി, വഞ്ചന, മോഷണം, നരഹത്യാശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്.
ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എസ്.എച്ച്.ഒ. റിച്ചാർഡ് വർഗീസ്, എസ്.ഐ.മാരായ ജയകൃഷ്ണൻ, ടി.എൻ.ശ്രീകുമാർ, എസ്.സന്തോഷ്‌കുമാർ, എ.എസ്.ഐ. ഷിനോജ്, സിജു കെ.സൈമൺ, അജിത്ത്, ബിജു പി.നായർ, ജീമോൻ മാത്യു, സി.പി.ഒ. ശ്രീവിദ്യ, തോമസ് സ്റ്റാൻലി, ജിബിൻ ലോബോ, സന്തോഷ്, സാംസൺ, സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.