കിടങ്ങൂർ - സി പി ഐ എം മുൻ ജില്ലാ കമ്മിറ്റി അംഗം കെ എസ് കൃഷ്ണൻകുട്ടി നായരുടെ 10 മത് അനുസ്മരണവും സി പി ഐ എം കിടങ്ങൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലഞ്ഞിക്കുന്നേൽ മായാ ബാലചന്ദ്രന്റെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ഗൃഹപ്രവേശനവും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും സഹകരണ -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ വി എൻ വാസവൻ നിർവ്വഹിച്ചു.
കിടങ്ങൂർ കുമ്മണ്ണൂരിൽ വെച്ച് ഫെബ്രുവരി 10 വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ എസ് ജയൻ അദ്ധ്യക്ഷനായി .സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി ആർ രാഘുനാഥൻ , ഏരിയ സെക്രട്ടറി പി എൻ ബിനു, ജില്ലാ കമ്മിറ്റി അംഗം അഡ്വ വി ജയപ്രകാശ് എന്നിവർ സംസാരിച്ചു
ഏരിയ കമ്മിറ്റി അംഗം അഡ്വ ഇ എം ബിനു സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ശോഭന ശിവപ്രസാദ് നന്ദിയും പറഞ്ഞു .
കെ എസ് കൃഷ്ണൻകുട്ടി നായരുടെ 10 ആം അനുസ്മരണ ദിനത്തിൽ രാവിലെ കിടങ്ങൂർ കോട്ടപ്പുറം കവലയിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.