Hot Posts

6/recent/ticker-posts

കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിട നിർമ്മാണത്തിനു തുടക്കമായി


കിഴപറയാർ: വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന മീനച്ചിൽ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. മാണി സി കാപ്പൻ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്. ഇതോടെ ഈ മേഖലയിലെ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുകയാണ്. 



കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ വർഷങ്ങൾക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഏറെക്കാലമായി ദുരിത സാഹചര്യത്തിലാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ലഭ്യമാകും.  പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, പൂവത്തോട്, അമ്പാറനിരപ്പേൽ, പൈക, ഇടമറ്റം തുടങ്ങിയ നിരവധി മേഖലകളിൽ നിന്നും ഈ ആശുപത്രിയെ ആശ്രയിക്കുന്ന ഒട്ടേറെ ആളുകൾക്കു പ്രയോജനം ലഭിക്കും. 


നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലി, പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ബിജു ടി ബി, ലിസമ്മ ഷാജൻ, വിഷ്ണു പി വി, സോജൻ തൊടുകയിൽ, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ഷേർളി ബേബി, സാജോ പൂവത്താനി, ലിൻസി മാർട്ടിൻ, സെക്രട്ടറി എം സുശീൽ, മാത്യു വെള്ളാപ്പാട്ട്, സണ്ണി വെട്ടം, വിൻസെൻ്റ് കണ്ടത്തിൽ, ജിനു വാട്ടപ്പള്ളിൽ, ബിജു താഴത്തുകുന്നേൽ, ഡയസ് കെ സെബാസ്റ്റ്യൻ, ഡോ നിർമ്മൽ മാത്യു, സ്റ്റെമേഴ്സൺ തോമസ്, നിഷാന്ത് ടി എൻ തുടങ്ങിയവർ പങ്കെടുത്തു.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ