Hot Posts

6/recent/ticker-posts

കോട്ടയം നഗരമധ്യത്തിൽ നിന്ന് കാണാതായ യുവാവിനെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം നഗരത്തിൽ നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചന്ത കവലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ആണ് എറണാകുളം മറൈൻഡ്രൈവിൽ സമീപത്തെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവിനെ മൃതദേഹം മറൈൻഡ്രൈവിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയത്. 



ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദ്ദീൻ (23) ആണ് കാണാൻ ഇല്ലെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസെടുത്തത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് കൊച്ചിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.




കോട്ടയം നഗരമധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസമാണ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി ലഭിച്ചത്. ജോലിയുടെ ആവശ്യത്തിലേക്ക് എന്ന പേരിൽ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പിന്നീട് യുവാവിനെ പിന്നെ കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

കാണാതായ യുവാവിനെ മൊബൈൽ ടവർ പിന്തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ഫോണിൽ നിന്നും അവസാനം പോയ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തായ ഒരു പെൺകുട്ടിയാണ് അവസാനം ഫോൺ ചെയ്തതെന്ന് പോലീസ് സംഘം കണ്ടെത്തി. തുടർന്ന് പോലീസ് സംഘം യുവാവ് അവസാനം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന മറൈൻഡ്രൈവിലെ സമീപത്തുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു