ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ (92) മുംബൈയില്‍ അന്തരിച്ചു. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതല്‍ ചികില്‍സയിലായിരുന്നു.
ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്കര്‍. 1942 മുതല്‍ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് നിലനിന്നത്. പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ് ഫാൽക്കെ അവാർഡ്(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
നെല്ല് എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം ഇതാണ്