സംസ്ഥാന വനം വകുപ്പ്, മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീമുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പാമ്പ് കടിക്കുള്ള ആന്റിവെനം ചികിത്സയും, ബോധവൽക്കരണ പരിപാടികളും ആരംഭിച്ചു. ആന്റിവെനം ചികിത്സയുടെയും ബോധവൽക്കരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ് ഐഎഫ്എസ് നിർവഹിച്ചു.
പാമ്പുകടി ഏൽക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നതെന്നും പാമ്പിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച നിരവധി ആളുകളുടെ വിവരങ്ങളടങ്ങിയ സർക്കാർ ആപ്ലിക്കേഷനിലൂടെ എല്ലാവർക്കും അവരുടെ സേവനം ഉപയോഗപ്പെടുത്താനാണെന്നും എൻ. രാജേഷ് ഐ എഫ് എസ് പറഞ്ഞു.
കോട്ടയം ഫോറസ്റ്റ് ഡിവിഷനിലെ ട്രെയിനർ അഭീഷ് കെ വിവിധതരം പാമ്പുകളെ കുറിച്ചും പാമ്പു പിടുത്തത്തെപറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ക്രിട്ടിക്കൽ കെയർ ഡോ. ലിൻസി രാജൻ പാമ്പുകടിയേറ്റാൽ ഉള്ള ചികിത്സാരീതികളെ പറ്റിയും സംസാരിച്ചു.
പാമ്പ് വിഷത്തിനുള്ള സമ്പൂർണ്ണ ചികിത്സ കേന്ദ്രത്തിനാണ് മാർ സ്ലീവാ മെഡിസിറ്റി തുടക്കം കുറിക്കുന്നത് എന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.