ദിവസവും വർധിച്ചു വരുന്ന വന്യജീവി ആക്രമണം കേരളത്തിലെ സാധാരണക്കാരുടെ ജീവനും കൃഷിക്കും വൻ വെല്ലുവിളിയാണുയർത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കേരള യൂത്ത് ഫ്രണ്ട് (എം) സംഘടിപ്പിച്ച മാർച്ച് ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, വഴുതക്കാട്ടെ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.
വന്യജീവി ആക്രമണം നിയന്ത്രിക്കാൻ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരണം, വന്യജീവി വംശവർധനവ് തടയണം,
മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാൻ വനയോര മേഖലകളിൽ താമസിക്കുന്നവർക്ക് പ്രത്യേക അനുമതി നൽകണം ഒപ്പം ചാലക്കുടി, ആതിരപ്പള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധന സഹായവും അതുപോലെ വന്യ ജീവിയുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപെട്ടവർക്ക് സമാധാനമായി ജീവിക്കാൻ ഇടം ഒരുക്കി കൊടുക്കുക.
കൂടാതെ കേരളത്തിലെ മലയോര പഞ്ചായത്തുകളിൽ വസിക്കുന്നവരുടെ കൃഷി നഷ്ടപ്പെട്ടതിന് നഷ്ട പരിഹാരം ലഭ്യമാക്കുക, സോളാർ ഫെൻസിങ്, കിടങ്ങുകൾ എന്നിവ സ്ഥാപിച്ച് ഇവയെ പ്രതിരോധിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. വഴുതക്കാട്ടെ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫീസിലേ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അവതരിപ്പിച്ചു.