Hot Posts

6/recent/ticker-posts

മുണ്ടക്കയം ഈസ്റ്റ് റ്റി.ആർ.ആൻ്റ് റ്റി എസ്റ്റേറ്റ് പുലി ഭീതിയിൽ. പശുവിനെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി


മുണ്ടക്കയം റ്റി.ആർ.ആൻ്റ് റ്റി എസ്റ്റേറ്റിലെ ഇ.ഡി.കെ. വലിയപാടം ജോമോൻ്റ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടിച്ച് കൊന്ന നിലയിൽ ശനിയാഴ്‌ച്ച രാവിലെയാണ് കണ്ടത്. പശുവിൻ്റെ പകുതി ഭാഗം തിന്ന നിലയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റിലെ ചെന്നപ്പാറ, കുപ്പക്കയം തുടങ്ങിയ മേഖലയിൽ പുലിയ പ്രദേശവാസികൾ കണ്ടിരുന്നു. ഇവിടെ പട്ടിയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിരുന്നു. തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.



വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിദ്ധ്യവും സ്ഥീകരിച്ചിരുന്നു.മുൻപ് പുലിയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളുടെ അടുത്ത പ്രദേശമാണ് ഇഡികെ. അക്കാരണത്താൽ തന്നെ പശുവിനെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാരും ഉറപ്പിച്ച് പറയുന്നത്. 


പുലിയുടെ സാന്നിദ്ധ്യം ഉണ്ടായി എന്ന് പറയുന്ന പ്രദേശങ്ങൾ എല്ലാംതന്നെ ജനവാസ മേഖലയാണ്. ശനിയാഴ്ച്ച പശുവിനെ കൊന്ന നിലയിൽ കണ്ട പ്രദേശത്തും നിരവതി ലയങ്ങൾ ഉള്ളതാണ്. പുലിയുടെ സാന്നിദ്ധ്യം ഉണ്ടായതോടെ പുലർച്ചെ എസ്റ്റേറ്റിൽ ടാപ്പിംഗിനായി ഇറങ്ങുന്ന തൊഴിലാളികൾ ഏറെ ഭീതിയിലായി. ജീവൻ പണയപ്പെടുത്തിയാണ് ഇവർ ജോലിയ്ക്ക്  ഇറങ്ങുന്നത്ത്. പുലിപേടി കാരണം രാത്രികാല യാത്ര ഒഴിവാക്കി ഇരുൾ പടരും മുൻപ്പേ മേഖലയിലെ ജനങ്ങൾ വീടുകളിൽ അഭയം പ്രാപിക്കുന്ന അവസ്ഥയാണ് നിലവിൽ.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു