Hot Posts

6/recent/ticker-posts

എവിടെ നിന്ന് അഭ്യാസം കാണിച്ചാലും എംവിഡി അറിയും; പൊതുജനങ്ങളെ ഒപ്പം കൂട്ടി പുതിയ നീക്കം


റോഡുകളില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗമുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പര്‍ ഏര്‍പ്പെടുത്തി.



നിയമലംഘനം നടത്തുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും കണ്ടാല്‍ ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും ഈ നമ്പറുകളില്‍ അയക്കാം. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് നല്‍കുന്നു. ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നു. 


ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ശബ്ദമാറ്റം,രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ എംവിഡി പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ഇതിന്റെ ഭാ​ഗമായി പുതിയ നീക്കവും.

ദൃശ്യങ്ങളും വിവരങ്ങളും അയക്കേണ്ട നമ്പറുകൾ ഓരോ ജില്ലയിലും

1. തിരുവനന്തപുരം - 9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട - 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം - 9188961005
6. ഇടുക്കി - 9188961006
7. എറണാകുളം - 9188961007
8. തൃശൂർ - 9188961008
9. പാലക്കാട് - 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട് - 9188961012
13. കണ്ണൂർ - 9188961013
14. കാസർകോട് - 9188961014

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി