Hot Posts

6/recent/ticker-posts

പാലായിൽ ഭർത്താവിന് ഭക്ഷണത്തിൽ മരുന്ന് കലർത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ



ഭർത്താവിനെ ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. പാലാ മീനച്ചിൽ പാലാക്കാട് സതി മന്ദിരം വീട്ടിൽ ആശാ സുരേഷ് 36 വയസ്സ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച് തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ 38 വയസ്സുള്ള സതീഷ് ആണ് പരാതിയുമായി ഇന്നലെ പോലീസിനെ സമീപിച്ചത്. പരാതിയിൽ അന്വേഷണം നടത്തിയ പാലാ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അറിയാൻ കഴിഞ്ഞത്.



2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008 യുവാവ് മുരുക്കുംപുഴ യിൽ ഉള്ള ആര്യ വീട്ടിൽ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്ക്രീം ഇന്റെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. ബിസിനസ് പച്ചപിടിച്ചതോടെ ഭാര്യയോടൊപ്പം വീട്ടിൽ നിന്ന് താമസം മാറുകയും തുടർന്ന് 2012 ബിസിനസ് സൗകര്യാർത്ഥം പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് താമസം മാറുകയും ചെയ്തു. 

വിവാഹം കഴിഞ്ഞ കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യ നിസ്സാര കാര്യങ്ങളെ ചൊല്ലി ചില്ലറ പിണക്കങ്ങൾ ഉണ്ടായിരുന്നതായി യുവാവ് പറയുന്നു. എന്നാൽ പരാതിക്കാരനായ യുവാവിനെ തുടർച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്ന പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ച് എങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാതെ പുറത്തുനിന്ന് കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നത് യുവാവിനു തോന്നിയ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്.


ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് ഈ കാര്യത്തെ കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയുടെ തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറയുകയും ഫോട്ടോ വാട്സാപ്പിൽ അയച്ചു നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങൾ അടക്കം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് അയച്ചുകൊടുക്കുകയും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പോലീസിന് കാര്യങ്ങൾ ബോധ്യപ്പെടുകയും ഭാര്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി ഷാജു ജോസ് നേതൃത്വത്തിൽ പാലാ എസ് കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, എസ് ഐ ജോർജ് ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ബിനുമോൾ, മഞ്ജു, ലക്ഷ്മി, രമ്യ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു