ജനറൽ ആശുപത്രി കോംപൗണ്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കം ചെയ്യാനാരംഭിച്ചു.പതിനായിരങ്ങൾക്ക് ചികിത്സയും പരിചരണവും നൽകിയ നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളാണ് പൊളിച്ചുനീക്കം ചെയ്യാനാരംഭിച്ചത്.താലൂക്ക് ആശുപത്രിയിൽ നിന്നും 2004 ൽ ജനറൽ ആശുപത്രിയായതോടെ പുതിയ ഏഴു നില മന്ദിരം പണിയുകയും ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ വിഭാഗങ്ങൾ ഒന്നൊന്നായി പുതിയ മന്ദിരത്തിലേക്ക് മാറ്റുകയുമുണ്ടായി.
രോഗികൾ കൂടുതലായി എത്തി തുടങ്ങിയതോടെ വാഹന പാർക്കിംഗിന് ആവശ്യമായ സ്ഥലം കിട്ടാതെ വിഷമിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. വിവിധ വിഭാഗങ്ങളിലായി 400-ൽ പരം ജീവനക്കാർ ഉള്ള ഈ ആശുപത്രിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഭൂരിഭാഗം ജീവനക്കാരും രോഗികളും സ്വന്തം വാഹനങ്ങളിൽ എത്തി തുടങ്ങിയതോടെ വാഹന പാർക്കിംഗ് റോഡിലേക്ക് നീണ്ടുപോയത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.
ജി എസ് ടി ഉൾപ്പെടെ ഒൻപത് ലക്ഷത്തി ഇരുപതിനായിരം രൂപയാണ്ലേല തുക ഇതു വഴി വളരെ നാളുകളായി ജനറൽ ആശുപത്രി അഭിമുഖീകരിച്ചുവന്നിരുന്ന പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഭാവിയിൽ പാർക്കിംഗ്സൗകര്യത്തോടു കൂടിയ ആശുപത്രം കെട്ടിടം വിഭാവനംചെയ്യുന്നുണ്ട്.നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ,കൗൺസിലർ സന്ധ്യ ആർ, സി പി എം ലോക്കൽ സെക്രട്ടറി ആർഅജി,ജിൻസ്ദേവസ്യാ, വിഷ്ണു എൻ ആർ ,ആർ എം ഒ .ഡോക്ടർ അനീഷ്ഭദ്രൻ,തുടങ്ങിയവർപൊളിക്കൽ നടപടികൾ വില ഇരുത്തി.