പാലാ: പാലാ ഡിപ്പോയിൽ നിന്നുമുള്ള അന്തർ പ്രധാന സംസ്ഥാന സർവ്വീസായ പാലാ-ബാംഗ്ലൂർ സൂപ്പർ ഡീലക്സ് സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കുന്നമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതിനെ തുടർന്ന് യാത്രാ ആവശ്യം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസ് പുനരാരംഭിക്കേണ്ടതുണ്ട്. കോവിഡിനെ തുടർന്നാണ് സർവ്വീസ് നിർത്തിവയ്ക്കപ്പെട്ടത്.
40,000 രൂപ കളക്ഷൻ ലഭിക്കുന്ന സർവ്വീസ് കൂടിയായിരുന്നു ഇത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ ചൂഷണത്തിന് യാത്രക്കാർ ഇരയാവുകയാണ് വൻ തുകയാണ് യാത്രാ നിരക്കായി അവർ ഈടാക്കുന്നത്. പാലായിൽ നിന്നുമുള്ള കോയമ്പത്തൂർ സർവ്വീസും പല ദിവസവും മുടങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ട്.സംസ്ഥാന അതിർത്തി വരെയുണ്ടായിരുന്ന പാലാ- പഞ്ചിക്കൽ സർവ്വീസും, പാലാ-മംഗലംഡാം - ഒലിപ്പാറ സർവ്വീസും കാലങ്ങളായി ഓടിക്കുന്നില്ല.
യാത്രാ ആവശ്യം കണക്കിലെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ അന്തർ സംസ്ഥാനസർവ്വീസുകളും ദ്വീർഘദൂര സർവ്വീസുകളും പുനരാരംഭിക്കണമെന്നും പാലാ ഡിപ്പോയിലെ ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുവാൻ സത്വര ഇടപെടൽ ആവശ്യപ്പെട്ടും വകുപ്പ് അധികൃതർക്ക് പരാതി നൽകിയതായി ചെയർമാൻ ജയ്സൺമാന്തോട്ടം അറിയിച്ചു.