Hot Posts

6/recent/ticker-posts

പാലാ നഗരസഭ ചരിത്രപരമായ സംരംഭവുമായി മുന്നോട്ട്; വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് ഇനി ഓൺലൈനായി പുതുക്കാം


പാലായിലെ വ്യാപാരി സമൂഹത്തിന് വരുംകാലങ്ങളിൽ അവരവരുടെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ  ലൈസൻസ് അവരവരുടെ വീട്ടിൽ ഇരുന്നോ, സ്ഥാപനങ്ങളിൽ ഇരുന്നോ  ഓൺലൈനായി ചെയ്യുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് പാലാ നഗരസഭ ഈ വർഷം മുതൽ  ആരംഭിച്ചിരിക്കുന്നു.... ഇതിന്റെ പൂർണ്ണ വിജയത്തിനുവേണ്ടി എല്ലാ വ്യാപാരി സുഹൃത്തുക്കളും നഗരസഭയോട് സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചിട്ടുള്ളതാണ്.



വ്യാപാരികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, മുൻകാല ലൈസൻസ് രസീതി, തൊഴിൽ കരം അടച്ച രസീതി, ബിൽഡിംഗ് ടാക്സ് പകർപ്പ്, നഗരസഭയിലെ കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർ വാടകഅടച്ച രസീതിയുടെ പകർപ്പ് എന്നിവ ഒറ്റതവണ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്... ഇതിനോടനുബന്ധിച്ച് ഒരു ലൈസൻസ് പുതുക്കൽ മേള ഫെബ്രുവരി 23,24 ബുധൻ, വ്യാഴം ദിവസങ്ങളിൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ 4 മണി വരെ നടത്തപ്പെടുന്നു.... ഈ അവസരത്തിൽ നഗരത്തിലെ അക്ഷയകേന്ദ്രങ്ങളിലെയും, ജനസേവന കേന്ദ്രങ്ങളിലെയും പ്രതിനിധികളും നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും  റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെയും   സേവനം ഉണ്ടായിരിക്കുന്നതാണ്.


പരമാവധി വ്യാപാരി വ്യവസായി സുഹൃത്തുക്കൾ  ഈ അവസരം  പ്രയോജനപ്പെടുത്തണമെന്നും നഗരസഭയുടെ ഈ ചരിത്ര മാറ്റത്തിൽ തോളോട് തോളോട് ചേർന്ന് നിന്ന് സഹകരിക്കണമെന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, വൈസ് ചെയർ പേഴ്സൺ ശ്രീമതി. സിജി പ്രസാദ് ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ അറിയിച്ചു



Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു