Hot Posts

6/recent/ticker-posts

വൈദ്യുതി ഓഫീസില്‍ എത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങണം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി


രാമപുരം: വൈദ്യുതി ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ സന്തോഷത്തോടെ മടങ്ങുന്ന സാഹചര്യം ഒരുക്കണമെന്നും പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ പെരുമാറണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 



രാമപുരം ഇലക്ട്രിക്ക് സബ് ഡിവിഷനിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മൈക്കിള്‍പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നൂറ് കിലോമീറ്ററുകളും ഇടവിട്ട് സംസ്ഥാനത്തുടനീളം ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും ഇത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതോടൊപ്പം സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.


മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, രാജ്കുമാര്‍ എസ്, ഡാണ്‍ കെ.എസ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, അഡ്വ. വി. മുരുകദാസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ഷൈനി സന്തോഷ് കിഴക്കേക്കര, പി.എം. മാത്യു, സ്മിത അലക്‌സ്, സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ടിൽ, ജാന്റീഷ് എം.റ്റി, ടോമി എബ്രാഹം, കെ.എസ്. രമേശ് ബാബു, എം.എ. ജോസ്, എം.ആര്‍. രാജു, ജെയിംസ് കണിയാരകം, സജി മിറ്റത്താനി, സാജമ്മ ജെ. പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു