Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ നിന്ന് ഇരുപതിലേറെ പേർ യുക്രെയ്നിൽ; തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപി


‘ബോംബ് സ്ഫോടനത്തിന്റെ വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. നാട്ടിൽ പോകാ‍ൻ ഒരാഴ്ച മുൻപ് അനുവാദം ചോദിച്ചതാണ്. പക്ഷേ, ലഭിച്ചില്ല. എല്ലാവരും ഹോസ്റ്റലിൽ കഴിയണമെന്നാണ് നിർദേശം’ തെക്കൻ യുക്രെയ്നിലെ മൈകോലേവിൽ മെഡിസിനു പഠിക്കുന്ന കടുത്തുരുത്തി സ്വദേശിനി പ്രതിഭ പറഞ്ഞു. 



കുളത്തിങ്കൽ രാജന്റെ മകളാണ് പ്രതിഭ. ഭക്ഷണവും വെള്ളവും കിട്ടാനില്ല, എടിഎമ്മുകളിൽ പണമില്ല. മലയാളി വിദ്യാർഥികളിൽ പലരും വീട്ടിലേക്കു വിളിച്ചറിയിക്കുന്നത് ആശങ്കകളാണ്. പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി കോട്ടയം ജില്ലയിൽ നിന്ന് ഇരുപതിലധികം പേർ യുക്രെയ്നിലുണ്ട്.


തെങ്ങണ സ്വദേശിയും യുക്രെയ്നിൽ എംബിബിഎസ് വിദ്യാർഥിയുമായ അബീസ് കെ.അഷറഫും ബന്ധു അതിരമ്പുഴ സ്വദേശി അഹമ്മദ് സക്കീർ ഹുസൈനും ഉൾപ്പെടെയുള്ള 8 മലയാളികൾ നാട്ടിലേക്കു തിരിക്കാനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ടതാണ്. വിമാനത്താവളങ്ങൾ അടച്ചതോടെ യാത്ര മുടങ്ങി.  

ഇന്നലെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ എത്തി അവിടെ നിന്നു നാട്ടിലേക്കു വരാനായിരുന്നു പരിപാടി. സുമി സ്റ്റേറ്റ് സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇവർ. വിദ്യാർഥികൾ അടക്കമുള്ള മലയാളികളെ വേഗം നാട്ടിലെത്തിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി