Hot Posts

6/recent/ticker-posts

ഇന്ന് മുതൽ എല്ലാ ക്ലാസിലും മുഴുവൻ സമയം അധ്യയനം; സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്


സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. നീണ്ട ഇടവേളയ്ക്കു ശേഷം മുഴുവൻ കുട്ടികളെയും സ്വീകരിക്കാനായി സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.തിരുവനന്തപുരം പട്ടം ഗവൺമെൻറ് ഹൈസ്‌കൂളിലാണ് സ്‌കൂൾ തുറക്കലിൻറെ സംസ്ഥാനതല ഉദ്ഘാടനം. ഇതിനുമുന്നോടിയായി സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.



പുതുക്കിയ മാർഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാകും ക്ലാസുകൾ. ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും. 10, 12 ക്ലാസുകളിൽ അടുത്തമാസമാകും പൊതു പരീക്ഷ നടത്തുക. പരീക്ഷക്ക് മുമ്പായി പാഠഭാഗങ്ങൾ പൂർത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. 


എട്ടാം ക്ലാസു വരെയുള്ള വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിർദേശം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്‌കൂൾ നടത്തിപ്പെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകുതി കുട്ടികളെ ഉൾക്കൊള്ളിച്ച് പ്രീ പ്രൈമറി ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ നടക്കും. യൂണിഫോമും ഹാജറും നിർബന്ധമല്ല.

സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. കെ.എസ്.ആർ.ടി.സി. സർവീസുകളും കൂട്ടും. ആയിരത്തോളം ബസുകളാണ് ഇതിനായി അറ്റകുറ്റപണികൾ പൂർത്തിയാക്കി നിരത്തിലിറക്കുന്നത്.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി