Hot Posts

6/recent/ticker-posts

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം



വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം.


വേനല്‍ക്കാല രോഗങ്ങള്‍

നിര്‍ജലീകരണം, സൂര്യാഘാതം, ചിക്കന്‍പോക്സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ത്വക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്.  

നിര്‍ജലീകരണം

നിര്‍ജലീകരണമാണ് വേനല്‍ക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ദാഹം, ഉണങ്ങിയ വായ, സാന്ദ്രത കൂടിയ ഉമിനീര്, ഈര്‍പ്പം നഷ്ടപ്പെട്ട കണ്ണ്, കടുംമഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ മൂത്രം പോവുക, മൂത്രം പോകുന്നത് കുറയുക, വായും നാവും വരണ്ടുണങ്ങുക, തലചുറ്റല്‍, ദുല്‍ബലമായ നാഡിമിടിപ്പ്, മൂത്രമില്ലായ്മ, ബോധക്കേട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അമിതമായ ചൂടുള്ള സമയത്ത് വിയര്‍പ്പിലൂടെ മാത്രം ധാരാളം ജലം പുറത്തുപോകും. പുറംപണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അതിവേഗത്തിലാണ് നിര്‍ജലീകരണം സംഭവിച്ച് ജലനഷ്ടമുണ്ടാവുക.  

അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും.  നിര്‍ജലീകരണം  വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും

സൂര്യാഘാതം

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാല്‍ വസ്ത്രംകൊണ്ട് മറയാത്ത ഭാഗത്താണ് കൂടുതല്‍ പൊള്ളലേല്‍ക്കുക. പുറം പണിയെടുക്കുന്നവരാണ് കൂടുതലും പൊള്ളലിനിരയാവുക. പൊള്ളലേറ്റാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തലവേദന, തലകറക്കം, പേശിപിടിത്തം തുടങ്ങിയവയാണ്  ലക്ഷണങ്ങള്‍.




വെള്ളം കുടിക്കുക

വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്നു  ജലാംശം നഷ്ടപ്പെടും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം.   ഭക്ഷണ പദാര്‍ത്ഥങ്ങളെക്കാള്‍ പാനീയങ്ങള്‍ക്കാണ് ആവശ്യകത. പാതയോരങ്ങളില്‍ നിന്ന് കിട്ടുന്ന വൃത്തിഹീനമായ വെള്ളം കുടിക്കാതിരിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക. കൂടുതല്‍ തവണകളായി വെള്ളം കുടിക്കുന്നതാണ് ഉചിതം. ഒറ്റയടിക്ക് ഏറെ വെള്ളം കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതല്‍ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ പ്രയോജനപ്പെടുത്താം.

ഭക്ഷണം  

ആഹാരം കഴിക്കുമ്പോള്‍ പാതവക്കില്‍ മുറിച്ചുവെച്ചിരിക്കുന്ന പഴവര്‍ഗങ്ങള്‍  ഒഴിവാക്കുക. നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രം ആഹാരം കഴിക്കുക. തലേ ദിവസത്തെ ഭക്ഷണ സാധനങ്ങള്‍  ഒഴിവാക്കുക

ശരീരശുദ്ധി

ശരീരം ഏറ്റവുമധികം ചൂടു പിടിക്കുന്ന സമയമാണിത്. അതിനാല്‍ രണ്ടു നേരം കുളി പതിവാക്കുക. കുഴല്‍ക്കിണറിലെ വെള്ളത്തില്‍ ഫഌറൈഡ്  കൂടുതല്‍ ഉള്ളതിനാല്‍ പതിവായി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കണ്ണുകള്‍ പച്ചവെള്ളം ഉപയോഗിച്ച് ഇടയ്ക്കിടയ്ക്കു കഴുകുക. നേത്രസംരക്ഷണം വേനല്‍ക്കാലത്തു വളരെ അത്യാവശ്യമാണ്. ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ ബാധിച്ചേക്കാവുന്ന കാലം കൂടിയാണിത്.

ചര്‍മ വരള്‍ച്ച  

സൂര്യരശ്മികള്‍ നേരിട്ട്  ശരീരത്ത് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്‌ക്രീമുകളും മറ്റു ലോഷനുകളും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. വേനല്‍ക്കാലത്ത് എസിയുടെ അമിത ഉപയോഗം ചര്‍മത്തെയും ശ്വാസകോശനാളിയേയും വരണ്ടതാക്കും. അലര്‍ജിക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ എസി അമിതമായി ഉപയോഗിക്കരുത്.



മൂത്രാശയ രോഗങ്ങള്‍

വേനല്‍ക്കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് മൂത്രാശയ രോഗങ്ങള്‍. വെള്ളം ധാരാളം കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടിവരുമോ എന്ന പേടി കാരണം വെള്ളം കുടി കുറയ്ക്കും. ഇത് മൂത്രത്തില്‍ കല്ല്, വൃക്ക സംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.  

വസ്ത്ര ധാരണം  

കോട്ടണ്‍ വസ്ത്രങ്ങള്‍ അധികമായി ധരിക്കാന്‍ ശ്രദ്ധിക്കുക. അമിത വിയര്‍പ്പ് ഒപ്പിയെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അടിവസ്ത്രങ്ങളും കോട്ടണ്‍ ഉപയോഗിക്കുക. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍  ഒഴിവാക്കുക. ഇറുകിക്കിടക്കുന്ന ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ് പോലുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക. കറുപ്പ് നിറം പോലെ കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു