ഏറ്റുമാനൂർ- കോട്ടയം- ചിങ്ങവനം പാതയുടെ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴി ഓടുന്ന ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. സെക്കന്തരാബാദ്- തിരുവനന്തപുരം എക്സ്പ്രസ്സ്: മാർച്ച് 5 മുതൽ 16 വരെയും 18 മുതൽ 21 വരെയും, തിരുവനന്തപുരം- സെക്കന്തരാബാദ് എക്സ്പ്രസ്: മാർച്ച് 19 മുതൽ 22 വരെയും ആലപ്പുഴ വഴിയാകും ഓടുക.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര.
കൂടുതലായി അനുവദിച്ച സ്റ്റോപ്പുകൾ: എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്.
കൊച്ചുവേളി- ലോകാന്യ എക്സ്പ്രസ്: മാർച്ച് 6, 17, 20. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകൾ: ആലപ്പുഴ, എറണാകുളം ജംഗ്ഷൻ.
ലോകാന്യ- കൊച്ചുവേളി എക്സ്പ്രസ്: മാർച്ച് 18, 21: കൂടുതലായി അനുവദിച്ച സ്റ്റോപ്പുകൾ: എറണാകുളം ജംഗ്ഷൻ, ആലപ്പുഴ.
ലോകാന്യ- കൊച്ചുവേളി എക്സ്പ്രസ്: മാർച്ച് 19: കൂടുതലായി അനുവദിച്ച സ്റ്റോപ്പുകൾ: എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്.