Hot Posts

6/recent/ticker-posts

പൊങ്കാല ശുചീകരണം 'സീറോ ബജറ്റാക്കി' തിരുവനന്തപുരം നഗരസഭ


ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഇത്തവണ ശുചീകരണം നടത്തിയത് സീറോ ബജറ്റിലാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം നഗരസഭ. ഇത്തവണത്തെ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്തുവെന്നും ഇത് സീറോ ബജറ്റിലാണ് പൂര്‍ത്തിയാക്കിയതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

മുന്‍ കാലങ്ങളില്‍ ശുചീകരണത്തനായി 30 ലക്ഷത്തോളം രൂപ ചെലവാകുമായിരുന്നു. കഴിഞ്ഞ വര്‍ഷം ചില തത്പരകക്ഷികള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തവണ ഭരണസമിതി പുതിയ പരീക്ഷണത്തിന് തയ്യാറായി. ശുചീകരണ ഉപകരണങ്ങള്‍ സന്നദ്ധ സംഘടനകള്‍ നല്‍കി. ഭക്ഷണം ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ വിതരണം ചെയ്തുവെന്നും മേയര്‍ പറഞ്ഞു.



301 പോയിന്റുകളില്‍ നിന്നായി 38.312 ടണ്‍ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാര്‍ 60 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും 14 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഇതില്‍ സഹകരിച്ച എല്ലാവര്‍ക്കും മേയര്‍ നന്ദി അറിയിച്ചു.


മേയര്‍ ആര്യാ രാജേന്ദ്രന്റെ വാക്കുകള്‍:

സീറോ ബഡ്ജറ്റില്‍ ആറ്റുകാല്‍ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതുകയാണ് ഇത്തവണ തിരുവനന്തപുരം നഗരസഭ. ഇപ്രാവശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്ത് മുന്‍കാലങ്ങളില്‍ നമ്മുടെ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്പോള്‍ 30 ലക്ഷത്തോളം രൂപ ഇതിനായി ചിലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചിലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ ചില തല്പരകക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 'സീറോ ബഡ്ജറ്റില്‍' ശുചീകരണം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. 

ഇതിനായി അഞ്ച് യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തു. തുടര്‍ന്ന് നഗരസഭയുടെ മുഴുവന്‍ ജീവനക്കാരെയും മുന്‍നിശ്ചയിച്ച കേന്ദ്രങ്ങളില്‍ വിന്യസിക്കുകയായിരുന്നു ആദ്യപടി. ഓരോ സ്ഥലത്തും വോളന്റിയര്‍മാരെയും നിയോഗിച്ചു. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളടക്കം വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കി. നഗരസഭയുടെ എല്ലാ വാഹനങ്ങളും ഇവിടങ്ങളില്‍ കേന്ദ്രീകരിച്ചു. കൂടാതെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്നും ടിപ്പര്‍ ഓണേഴ്‌സ് അസോസിയേഷനും വാഹനങ്ങള്‍ വിട്ട് നല്‍കി. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകരും എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകരും ഈ ഉദ്യമത്തിന് പിന്തുണയുമായി കൈകോര്‍ത്തു. പൊങ്കാല ഇടുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ഈ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിച്ചു. ഭക്ഷണം ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ വകയായി വിതരണം ചെയ്തു.

301 പോയിന്റുകളില്‍ നിന്നായി 38.312 ടണ്‍ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാര്‍ 60 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും 14 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരണത്തില്‍ പങ്കാളികളായി. മേല്‍ സൂചിപ്പിച്ച വോളന്റിയര്മാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ പൊങ്കാല ശുചീകരണം ചരിത്രമായി മാറുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ആയിരുന്നു ഇത്തവണ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കിയത്. എവിടെയെങ്കിലും കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സമാന്തര സംവിധാനവും തയ്യാറാക്കിയിരുന്നു. എന്നാല്‍ എല്ലാ പോയിന്റുകളിലും നിയോഗിച്ച ജീവനക്കാരും വോളന്റിയര്മാരും ഉള്‍പ്പെടെ എല്ലാപേരും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. 

ഒരിടത്തും പരാതികള്‍ക്ക് ഇട നല്‍കാതെയും, നഗരസഭയ്ക്ക് ഒരു നയാപൈസയുടെ ചിലവില്ലാതെയും ഇത്തവണത്തെ ശുചീകരണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു എന്നുള്ളത് ചരിത്ര നേട്ടം തന്നെയാണ്. അടുത്ത വര്‍ഷം വിപുലമായി പൊങ്കാല നടന്നാലും ഇതേ രീതിയില്‍ ശുചീകരണം നടത്താനാവുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് ഇത്തവണത്തെ വലിയ വിജയം.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു