Hot Posts

6/recent/ticker-posts

കാ​ലാ​വ​ധി ക​ഴി​യാ​റാ​യ വാ​ക്സി​ൻ; സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ ഏറ്റെടുക്കുന്നു


സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കാ​ലാ​വ​ധി ക​ഴി​യാ​റാ​യ കോ​വി​ഡ്​ വാ​ക്സി​ൻ സ​ർ​ക്കാ​ർ ഏ​​​റ്റെ​ടു​ക്കു​ന്നു.സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വെ​പ്പി​നു​പ​യോ​ഗി​ക്കാ​നാ​ണ്​ തീ​രു​മാ​നം. സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ക​യും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ​കേ​​ന്ദ്ര​ങ്ങ​ൾ വ​ൻ​തോ​തി​ൽ വാ​ങ്ങി സ്​​റ്റോ​ക്ക്​ ചെ​യ്തി​രു​ന്നു. പ​ണം ഈ​ടാ​ക്കി​യാ​യി​രു​ന്നു വാ​ക്​​സി​ൻ വി​ത​ര​ണം. 



എ​ന്നാ​ൽ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​വു​ക​യും ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി ആ​​ശ്ര​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്വ​കാ​ര്യ കേ​​ന്ദ്ര​ങ്ങ​ളി​ലേ​ത്​ കെ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്നാ​ണ്​​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​ത്. ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ പ​ക​രം ദീ​ർ​ഘ കാ​ലാ​വ​ധി​യു​ള്ള വാ​ക്സി​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് തി​രി​കെ ന​ൽ​കു​മെ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.


കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്​ ഒ​രു പ്രാ​വ​ശ്യ​ത്തേ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ ഏ​​റ്റെ​ടു​ക്കു​ന്ന​വ അ​തേ ജി​ല്ല​യി​ൽ​ത​ന്നെ വി​നി​യോ​ഗി​ക്കും. നി​ശ്ചി​ത ശ​ത​മാ​നം വാ​ക്സി​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മൂ​ഹി​ക​​പ്ര​തി​ബ​ദ്ധ​താ​പ്ര​വ​ർ​ത്ത​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച്​ സൗ​ജ​ന്യ ക്യാ​മ്പു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

2021 മാ​ർ​ച്ച്​ 21 മു​ത​ലാ​ണ്​ സ​ർ​ക്കാ​ർ കേ​​ന്ദ്ര​ങ്ങ​ൾ​ക്കൊ​പ്പം സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സ്​​റ്റേ​റ്റ്​ ഹെ​ൽ​ത്ത്​ ഏ​ജ​ൻ​സി​യാ​ണ്​ സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യു​ള്ള വാ​ക്സി​ൻ വി​ത​ര​ണ​വും ഏ​കോ​പി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 2021 മേ​യി​ൽ കേ​ന്ദ്രം വാ​ക്സി​ൻ ന​യം പു​തു​ക്കി​യ​തോ​​ടെ സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വാ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ്​​റ്റോ​ക്കി​ൽ ഫെ​ബ്രു​വ​രി​യി​ൽ കാ​ലാ​വ​ധി തീ​രു​ന്ന​വ താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും മാ​ർ​ച്ചി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ഡോ​സു​ക​ളു​ടെ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

നേ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​​ത്രി​ക​ൾ​ക്ക്​ വി​ൽ​ക്കാ​നാ​യി കെ.​എം.​എ​സ്‌.​സി.​എ​ൽ വ​ഴി 10 ല​ക്ഷം ഡോ​സ്​ വാ​ക്സി​ൻ സ​ർ​ക്കാ​ർ വാ​ങ്ങി സ്​​റ്റോ​ക്ക്​ ​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ കെ.​എം.​എ​സ്‌.​സി.​എ​ല്ലി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന​തി​ൽ​നി​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പിന്നോക്കം പോ​യി. ചെ​ല​വ​ഴി​ച്ച തു​ക തി​രി​കെ പി​ടി​ക്കാ​ൻ ആ​ളു​ക​ളെ​ക്കൊ​ണ്ട്​ വാ​ക്സി​ൻ സ്​​പോ​ൺ​സ​ർ ചെ​യ്യി​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ 'സ്​​പോ​ൺ​സ​ർ എ ​ജാ​ബ്​' കാ​മ്പ​യി​ൻ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു