ചങ്ങനാശ്ശേരി : പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുകളും കൊണ്ട് നിറഞ് വെള്ളം ഒഴുകാതെ കെട്ടിക്കിടന്ന ഓടകൾ വൃത്തിയാക്കി ചങ്ങനാശ്ശേരി എസ് ബി കോളേജിലെ നേവൽ എൻസിസി കേഡറ്റുകൾ.
5 കെ നേവൽ യൂണിറ്റ് എൻസിസിയുടെ കീഴിൽ വരുന്ന എസ് ബി കോളേജ് നേവൽ സബ് യൂണിറ്റിലെ കേഡറ്റുകളാണ് ചങ്ങനാശ്ശേരി- പൂക്കോട്ട്ചിറ കുളത്തിന് അരികെയുള്ള, വെള്ളം ഒഴുകാതെ കെട്ടിക്കിടന്ന ഓടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുകളും നീക്കംചെയ്തത്.