Hot Posts

6/recent/ticker-posts

മേലുകാവിൽ അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു.


മേലുകാവിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. മേലുകാവ് മറ്റത്തിനും പാണ്ടിയൻമാവിനും ഇടയിൽ വലിയ വളവിൽ രാവിലെ അഞ്ചേകാലോടെയാണ് അപകടം ഉണ്ടായത്.  കോട്ടയത്തുനിന്ന് പത്രവുമായി കാഞ്ഞിരം കവലയിലേക്ക് പോയ ജീപ്പും തൊടുപുഴയിൽ നിന്നും ബേക്കറി ഉത്പന്നങ്ങളുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു.
 




അപകടത്തിൽ ജീപ്പ് ഡ്രൈവർ അതിരമ്പുഴ സ്വദേശി സതീഷിന് ഗുരുതരമായി പരിക്കേറ്റു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി സതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവുപോലെ മേലുകാവ് മറ്റത്ത് പത്രക്കെട്ട് ഇറക്കിയശേഷം കുശലം പറഞ്ഞ് ജീപ്പിൽ കയറി പോയ സതീഷ് രണ്ട് വളവുകൾക്കപ്പുറം അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇറക്കം ഇറങ്ങിവന്ന ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോ ഉറങ്ങിപ്പോയതോ ആവാം അപകട കാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ജീപ്പിന് മുകളിലേക്ക് ചാഞ്ഞ്കയറി റോഡിൽ മറിയുകയായിരുന്നു. ജീപ്പ് പൂർണമായും തകർന്നു. 




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു